September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 25, 2022
September 24, 2022
September 24, 2022
September 24, 2022
September 23, 2022

279 തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഒരു കോടിക്ക് മുകളിൽ; ബിഹാറിൽ കള്ളപ്പണം ഒഴുകി

സ്വന്തം ലേഖകൻ
ന്യൂഡൽഹി:
November 20, 2020 9:38 pm

സ്വന്തം ലേഖകൻ

ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ മറവിൽ വൻതോതിൽ കള്ളപ്പണം ഒഴുകിയതായി റിപ്പോർട്ട്. ഒക്ടോബർ 19 മുതൽ 28 വരെ നടന്ന തെരഞ്ഞെടുപ്പ് ബോണ്ട് വില്പനാ ജാലകത്തിൽ 279 ബോണ്ടുകൾ ഒരു കോടി രൂപയ്ക്കു് മുകളിലുള്ളതാണെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ എസ്ബിഐ വ്യക്തമാക്കി. ഒരുകോടിക്ക് മുകളിൽ മൂല്യമുള്ള 130 എണ്ണം മുംബൈ ബ്രാഞ്ചിൽ നിന്നാണ് വില്പന നടത്തിയിട്ടുള്ളത്.

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന് ചുമതല നൽകിയതും മുംബൈയിലെ തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വർധിച്ച വില്പനയും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കമ്മോദാർ ലോകേഷ് കെ ബത്ര തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ തുക സംബന്ധിച്ചും വില്പന നടത്തിയ ബ്രാഞ്ച് സംബന്ധിച്ചുമുള്ള വിവരങ്ങളാണ് എസ്‌ബിഐയിൽ നിന്നും ആരാഞ്ഞത്. ആകെ 282.29 കോടി രൂപയ്ക്കാണ് ബോണ്ടുകൾ വിറ്റഴിച്ചത്. ഒരുകോടി മൂല്യമുള്ള 60 ബോണ്ടുകൾ ചെന്നൈ ബ്രാഞ്ചിൽ നിന്നും വില്പന നടത്തി. കൊൽക്കത്ത‑35, ഹൈദരാബാദ്-20, ഭുവനേശ്വർ-17, ന്യൂഡൽഹി-11 എന്നിങ്ങനെയാണ് വില്പന. പത്തുലക്ഷം രൂപ മൂല്യമുള്ള 32 ബോണ്ടുകളും വിറ്റിട്ടുണ്ട്. കൊൽക്കത്ത(10), ന്യൂഡൽഹി(9), പട്ന(8), ഗാന്ധിനഗർ(5) എന്നിങ്ങനെയാണ് ഇതിന്റെ കണക്കുകൾ. കൂടാതെ ന്യൂഡൽഹി ബ്രാഞ്ചിൽ നിന്നും ഒരു ലക്ഷത്തിന്റെ ഒമ്പത് ബോണ്ടുകളും ആയിരം രൂപയുടെ ഒരു ബോണ്ടും വില്പന നടത്തിയിട്ടുണ്ട്.

വില്പന നടന്നവയിൽ ആയിരം രൂപയുടെ ബോണ്ട് ഒഴികെ ബാക്കിയുള്ളതെല്ലാം മാറിയെടുത്തിട്ടുണ്ടെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിട്ടുണ്ട്. ഒരു കോടിയുടെ 90 ബോണ്ടുകൾ ഹൈദരാബാദിലാണ് മാറിയിരിക്കുന്നത്. ചെന്നൈയിൽ 80 ബോണ്ടുകളും ഭുവനേശ്വറിൽ 67 ബോണ്ടുകളും മാറിയെടുത്തു. ന്യൂഡൽഹിയിൽ 25, കൊൽക്കത്തയിൽ 15, പട്നയിൽ രണ്ട് എന്നിങ്ങനെ ബോണ്ടുകൾ പണമാക്കി മാറ്റി. പത്തുലക്ഷത്തിന്റെ 18 ബോണ്ടുകളും ഒരു ലക്ഷത്തിന്റെ എല്ലാ ബോണ്ടുകളും ന്യൂഡൽഹിയില്‍ മാറിയെടുത്തു. പത്തുലക്ഷത്തിന്റേതിൽ കൊൽക്കത്തയിൽ 10 എണ്ണവും പട്നയിൽ നാല് എണ്ണവും മാറിയെടുത്തിട്ടുണ്ട്. ആയിരം രൂപയുടെ ബോണ്ട് കാലാവധി അവസാനിച്ചതോടെ ഈ മാസം 12 ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരവുവയ്ക്കുകയും ചെയ്തു. അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരിക്കെ 2017ലെ ബജറ്റിലാണ് തെരഞ്ഞെടുപ്പ്‌ ബോണ്ട്‌ പദ്ധതി അവതരിപ്പിച്ചത്.

10 ദിവസത്തെ വില്പന ജാലകത്തിൽ എസ്‌ബിഐയുടെ തെരഞ്ഞെടുപ്പ്‌ ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടികൾക്ക്‌ കൈമാറുന്നതാണ്‌ രീതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ 6000 കോടിയുടെ ബോണ്ടുകൾ വില്പന നടന്നപ്പോൾ 95 ശതമാനത്തിലേറെയും ബിജെപിക്കാണ്‌ ലഭിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ, സംഭാവനകളുടെ സുതാര്യത ഇല്ലാതാക്കൽ എന്നീ വിഷയങ്ങൾ ഉയർത്തി ആർബിഐയും തെരഞ്ഞെടുപ്പ്‌ കമ്മിഷനും തെരഞ്ഞെടുപ്പ്‌ ബോണ്ടിനെ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

ENGLISH SUMMARY: 279 elec­tion bonds over Rs 1 crore; Mon­ey laun­der­ing in Bihar

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.