മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ് വിഷ മദ്യ ദുരന്തമുണ്ടായത്.
ഭാവ്നഗറിലെ സർ ടി ആശുപത്രിയിലും അഹമ്മദാബാദ് സിവിൽ ആശുപത്രിയിലുമായി 60 ഓളം പേർ ചികിത്സയിലാണ്.
വ്യാജ മദ്യം വിറ്റ പത്ത് പേർ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. മദ്യം കഴിച്ചവർ ഗ്രാമ പ്രദേശത്തുള്ളവരാണ്. വ്യാജ മദ്യ നിർമ്മാണത്തിന് മെത്തനോൾ എത്തിച്ചു നൽകിയ ജയേഷ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായത്.
കഴിഞ്ഞ മൂന്ന് നാല് മാസമായി ജയേഷ് എഎംഒഎസ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 600 ലിറ്റർ മീഥൈൽ ആൽക്കഹോൾ എത്തിച്ചെന്നാണ് ഇയാളുടെ മൊഴി.
ജൂലൈ 22ന് വൈകിട്ട് ജയേഷ് നഭോയ് ഗ്രാമത്തിൽ മീഥൈൽ ആൽക്കഹോൾ വിതരണം ചെയ്തിരുന്നതായും ഇയാളുടെ മൊഴിയില്‍ വ്യക്തമാണ്. നിലവിൽ മദ്യത്തിന്റെ ഉൽപാദനവും ഉപയോഗവും വിപണനവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.
English summary;28 killed in Gujarat hooch tragedy
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.