Web Desk

December 23, 2020, 10:22 am

കർഷക സമരം 28ാം ദിവസത്തിലേക്ക്; കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കും

Janayugom Online

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിൻറെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാൻ കർഷകർ അഭ്യർത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതൽ റിലയൻസ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.

ചർച്ചകൾക്കുള്ള കേന്ദ്ര സർക്കാർ ക്ഷണത്തിൽ നിലപടെടുക്കാൻ സംയുക്ത സമര സമിതി ഇന്ന് യോഗം ചേരും. വീണ്ടും ചർച്ചക്ക് വിളിച്ചത് സർക്കാരിന്റെ തന്ത്രമാണെന്നും കത്തിൽ കർഷകർക്കെതിരെയുള്ള കുറ്റപെടുത്തലാണെന്നും പഞ്ചാബിലെ കർഷക സംഘടനകൾ അറിയിച്ചു.

ചർച്ചകൾ പൊളിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും നേതാക്കൾ ആരോപിച്ചു. സമരവേദികളിൽ കർഷകരുടെ റിലെ നിർഹാര സമരം മൂന്നാം ദിനവും തുടരുകയാണ്. മഹാരാഷ്ട്രയിലെ നസിക്കിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷകരുടെ വാഹന ജാഥ നാളയോടെ ഹരിയാന രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ എത്തുന്നതോടെ സമരം കൂടുതൽ ശക്തമാകും. നിലവിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ ഷാജഹാൻപൂർ അതിർത്തി ഉപരോധിക്കുന്നതും തുടരുകയാണ്.

you may also like this video