Web Desk

തൊടുപുഴ:

April 01, 2020, 7:02 pm

കൊറോണ: ജില്ലയിൽ 2821 പേർ നിരീക്ഷണത്തിൽ

Janayugom Online

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2821 ആയി. ഇന്നലെ 101 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ആശുപത്രികളിൽ ആകെ 6 പേരാണ്  നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ 18 പേരെ മാത്രമാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇന്നലെ 29 പേരുടെ സ്രവ സാമ്പിളുകളുടെ ഫലം ശേഖരിച്ചു. ആകെ 169 സാമ്പിളുകളിൽ 140 സാമ്പിളുകളുടെ ഫലം വന്നതിൽ 135 എണ്ണം നെഗറ്റീവാണ്. കോ വിഡ് ബാധിച്ച ഒരു രോഗിയുടെ സാമ്പിളിന് വീണ്ടും പോസിറ്റീവ് ഫലമാണ് ഇന്നലെ ലഭിച്ചത്. ഇനി 29 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ENGLISH SUMMARY: 2821 peo­ple under obser­va­tion in thodupuzha
YOU MAY ALSO LIKE THIS VIDEO