കോവിഡ് ‑19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് പാലക്കാട് ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത് 29 കേസുകള്‍. കേരള എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്രയും കേസുകളിലായി 33 പ്രതികളെ അറസ്റ്റ് ചെയ്യുകയും 17 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 1250 പോലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, 275 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 225 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത്രയും കേസുകളിലായി 275 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 147 വാഹനങ്ങൾ പിടിച്ചെടുത്തു. കാൽനട യാത്രക്കാർ, വാഹനങ്ങളുമായി ചുറ്റിത്തിരിഞ്ഞവർ, കടകൾ തുറന്ന് പ്രവർത്തിച്ചത് എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.