കൊച്ചി തോപ്പുംപടിയിൽ സ്വകാര്യ സ്കൂളിന്റെ വീഴ്ച കാരണം 29 സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനാവില്ലെന്ന് പരാതി. സ്കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്ത വിവരം വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്തകളിൽ നിന്നും മറച്ചു വെച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളുടെ പേര് സിബിഎസ്ഇ യിൽ രജിസ്റ്റർ ചെയ്തട്ടില്ലയെന്ന് കഴിഞ്ഞ ദിവസമാണ് ആരുജ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്.
രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ മാനേജ്മെന്‍റ് ഇതുവരേയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ENGLISH SUMMARY: 29 cbse students cant write exam due to the management fault
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.