ഇന്ത്യയിൽ പ്രതിദിനം പീഡനത്തിനിരയാകുന്നത് 290 കുട്ടികൾ

Web Desk
Posted on November 14, 2017, 10:44 am

രാജ്യം ശിശുദിനം ആര്ഭാടപൂർവ്വം ആഘോഷിക്കുമ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ പ്രതിദിനം വിവിധ പീഡനത്തിനിരയാകുന്നത് 290 കുട്ടികൾ ആണെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ  പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ലൈംഗീക അതിക്രമങ്ങളും , കുട്ടിക്കടത്തും, ബാലവേലയും ശൈശവ വിവാഹങ്ങളിലും തുടങ്ങി  പിഞ്ചുകുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ നിരവധിയാണ്.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രണ്ടു വർഷം കൊണ്ട് നാലു മടങ്ങാണ് വർധനനവുണ്ടായിരിക്കുന്നത്. “രാജ്യത്തെ ഏറ്റവും ദുർബ്ബലവിഭാഗത്തിൽ പെട്ടവരാണ് കുട്ടികൾ.ഇത് തന്നെയാണ് അവരെ ലൈംഗീകപീഡനത്തിനും, തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഇരകളാക്കുന്നത്. രാജ്യത്ത് 12 വയസ്സിനു താഴെയുള്ള കുട്ടികളാണ് മിക്കപ്പോഴും പീഡനത്തിനിരകളാകുന്നത്”, പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടികൾക്കെതിരെ 89,423 കുറ്റകൃത്യങ്ങളാണ് 2014 ൽ റിപ്പോർട്ട് ചെയ്തതെങ്കിൽ 2015 ൽ ഇത് 94,172 ആയി ഉയരുകയായിരുന്നു. 2016 ആയപ്പോഴേക്കും 1,05,785 കുറ്റകൃത്യങ്ങളാണ് കുട്ടികൾക്കെതിരെ നടന്നത്. ലൈംഗീക അതിക്രമങ്ങളിലാണ് ഏറ്റവും വർദ്ധനയുണ്ടായത്. പോക്സോ റെക്കോർഡുകൾ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം 8,904 ൽ നിന്ന് 35,980 ആയാണ് ഉയർന്നിരിക്കുന്നത്.

ഓരോ ആഴ്ചയിലും രണ്ട് കുട്ടികൾ ലൈംഗികാക്രമണങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ടുണ്ട്. ഒക്ടോബർ 31 വരെ, POCSO നിയമപ്രകാരം 73 കേസുകളാണ് രാജ്യ തലസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്തിടെ,ഒന്നര വയസ്സുള്ള ഒരു കുട്ടിയും ഏഴ്വയസ്സുകാരിയായ ഒരു കുഞ്ഞും തലസ്ഥാനത്ത് ബലാത്സംഗത്തിനിരകളായി ഇത് വളരെ വേദനാജനകമായ കാര്യമാണ് ഡിസിഡബ്ല്യുഡി ചെയർമാൻ സ്വാതി മലിവാൾ പറയുന്നു.