രണ്ടു ലക്ഷം രൂപയുടെ നാടൻ ബോംബുമായി ഒരാൾ അറസ്റ്റിൽ

Web Desk
Posted on March 27, 2018, 11:10 am

മുംബൈ: നാടൻ ബോംബിന്റെ വൻ ശേഖരവുമായി യുവാവ് അറസ്റ്റിൽ. സംഭവത്തിൽ പ്രവീൺ പാട്ടീൽ(34) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ലക്ഷം വില വരുന്ന നാടൻ ബോംബുകൾ  ആണ് പോലീസ് പ്രതിയുടെ കയ്യിൽ നിന്നും പിടി കൂടിയത്. പ്രധാനമായും കാട്ടു മൃഗങ്ങളെ കൊല്ലുന്നതിനു വേണ്ടിയാണ് ഈ പ്രദേശത്തു  നാടൻ ബോംബുകൾ ഉപയോഗിക്കുന്നത്.

ഇത്രയും ക്രൂഡ് ബോംബുകൾ കൈവശം വെച്ചത് കാട്ടു പന്നികളെ കൊല്ലാൻ വേണ്ടിയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മാംസത്തിനും, തൊലിക്കും വേണ്ടിയാണു പന്നികളെ പിടികൂടുന്നത്. അനധികൃതമായി ബോംബ് കൈവശം വെച്ചതിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.