15 മിനിറ്റ്‌ ശുദ്ധവായുവിന് 299 രൂപ! സംഭവം അങ്ങ് വിദേശത്തല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ

Web Desk
Posted on November 15, 2019, 7:34 pm

രാജ്യതലസ്ഥാനവും ചുറ്റുവട്ടവും വിഷവാതകം നിറഞ്ഞ്‌ ശ്വാസം മുട്ടുമ്പോള്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ ദില്ലിയിൽ സജീവമാകുന്നു. ഏഴ്‌ വ്യത്യസ്‌ത സുഗന്ധങ്ങളില്‍ ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന ഓക്‌സിജന്‍ ബാര്‍ സാകേതില്‍ തുടങ്ങി. 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ ‘ഓക്‌സി പ്യൂര്‍’ എന്ന ഓക്‌സിജന്‍ ബാറില്‍ ഈടാക്കുന്നത്‌. ആര്യവീര്‍ കുമാറാണ്‌ ഓക്‌സി പ്യൂര്‍ തുടങ്ങിയത്‌.

Image result for oxy pure

 

വായൂമലിനീകരണം അതീവഗുരുതരമായതോടെ നിരവധിപ്പേര്‍ ഓക്‌സിജന്‍ പാര്‍ലറില്‍ എത്തുന്നുണ്ട്‌. ഓക്‌സിജന്‍ പാര്‍ലറുകളില്‍ എത്തുന്നവര്‍ക്ക്‌ ട്യൂബിലൂടെ ഓക്‌സിജന്‍ ശ്വസിക്കാം. കയ്യില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജന്‍ ബോട്ടിലുകളും ഇവിടെനിന്ന്‌ ലഭിക്കും.

Image result for oxy pure

പൂന്നൈ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇത്തരം ഓക്‌സിജന്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ഒരു ഓക്‌സിജന്‍ ബാറുകൂടി തുറക്കാന്‍ ഓക്‌സി പ്യൂര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്‌ ഓക്‌സിജന്‍ ബാറെന്ന്‌ സന്ദര്‍ശകര്‍ പറയുന്നു. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേര്‍ ആശുപത്രികളിലെത്തി. കുട്ടികളും വയോധികരുമാണ്‌ ഇതില്‍കൂടുതലും. ശ്വാസതടസ്സം, അലര്‍ജി, കണ്ണുനീറ്റല്‍, കഫക്കെട്ട്‌, ആസ്‌മ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഇതുമൂലം വര്‍ധിച്ചത്‌.

Image result for oxy pure