12 February 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 8, 2025
February 6, 2025
February 4, 2025
February 3, 2025
January 29, 2025
January 28, 2025
January 24, 2025
January 23, 2025
January 21, 2025

രണ്ടാം യാമം ടീസർ പ്രകാശനം ചെയ്തു

Janayugom Webdesk
January 19, 2025 10:54 am

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തു. ‘വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്. ഈ പശ്ചാത്തലങ്ങൾക്ക് ഏറെ അനുയോജ്യമാകും വിധത്തിലുള്ളതാണ് ഇന്നു പുറത്തുവിട്ട ടീസർ.

കുടുംബ ജീവിതത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും, ഒപ്പം പുതിയ തലമുറയുടെ വികാരവിചാര ങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് പൂർണ്ണമായും എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ.,ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.

തിരക്കഥ ‑ആർ. ഗോപാൽ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര.സംഗീതം മോഹൻ സിതാര. ഗാനങ്ങൾ — നേമം പുഷ്പരാജ്.ഛായാഗ്രഹണം — അഴകപ്പൻ. എഡിറ്റിംഗ് — വി.എസ്.വിശാൽ.കലാസംവിധാനം ‑ത്യാഗു തവനൂർ, മേക്കപ്പ് — പട്ടണം റഷീദ്. പട്ടണം ഷാ. കോസ്റ്റ്യും — ഡിസൈൻ.
സംഘട്ടനം മാഫിയാ ശശി. ഇന്ദ്രൻസ് ജയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂ സർ — രാജേഷ് മുണ്ടക്കൽ. പരസ്യകല — മനു സാവഞ്ചി. നൃത്തം — മധു, സജി വക്കം സമുദ്ര. സൗണ്ട് മിക്സിങ് ‑എൻ ഹരികുമാർ. ഫിനാൻസ് കൺട്രോളർ — സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ മാനേജർ — ഹരീഷ് കോട്ടവട്ടം.
പ്രൊഡക്ഷൻ കൺട്രോളർ — പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ — ഏ.ആർ.കണ്ണൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്. ഫോട്ടോ — ജയപ്രകാശ് അതളൂർ.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.