രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുകൊലപ്പെടുത്തി

Web Desk
Posted on June 06, 2019, 2:00 pm

അലിഗഡ്: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ കൊല നടത്തിയത്. കൈകള്‍ ഒടിച്ചതടക്കമുള്ള ക്രൂരപീഡനങ്ങളും നടത്തിയതായി ബോദ്ധ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ലൈംഗികമായി  പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  കഴിഞ്ഞദിവസം തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോവുകയായിരുന്ന ശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

മേയ് 31നാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം തപ്പാല്‍ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ അയല്‍വാസിയായ സാഹിദ് എന്നയാളാണ് കേസിലെ ഒരു പ്രതി. സാഹിദ് ‚അസ്ലം എന്നിവരാണ് പിടിയിലായത്. സാഹിദുമായികുട്ടിയുടെ മാതുലനും മുത്തശ്ശനും സാമ്ബത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും
മുതിര്‍ന്നവര്‍ വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനാലാണ് കുട്ടിയെ കൊല പെടുത്തിയതെന്നും പോലീസ് പറയുന്നു.