Web Desk

ന്യൂഡൽഹി

February 14, 2020, 10:00 pm

ട്രംപിന്റെ സന്ദർശനം: റോഡ് അലങ്കരിക്കാൻ 3.7 കോടിയുടെ പൂക്കൾ

Janayugom Online

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൽ റോഡുകൾ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കൾ. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) യാണ് ഈ നിർദ്ദേശം അംഗീകരിച്ചത്. ചിമൻഭായ് പട്ടേൽ പാലം മുതൽ സുണ്ടാൽ സർക്കിൾ വരെയുള്ള റോഡുകൾ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കൾ വാങ്ങുന്നത്. ചിമൻഭായ് പട്ടേൽ പാലം മുതൽ മോട്ടേര സ്‌റ്റേഡിയംവരെ 1.73 കോടി രൂപയുടെ പൂക്കൽ ഉപയോഗിച്ച് അലങ്കരിക്കും. ചിമാൻഭായ് പട്ടേൽ പാലം മുതൽ സുണ്ടാൽ സർക്കിൾ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു.

മെട്രോ റോഡുകളുടെ ഭംഗി വർധിപ്പിക്കാനാണ് പൂക്കൾ ഉപയോഗിച്ചുള്ള അലങ്കാരം നടത്താൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. വേദിയിൽ ആവശ്യമായ വെളിച്ചം എത്തിക്കും. കുടിവെള്ളവും ശുചിമുറികളും സജ്ജീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റോഡിനോട് ചേർന്ന് പ്രത്യേക കലാപരിപാടികൾ സംഘടിപ്പിക്കാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. 24നാണ് ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിലെത്തുന്നത്. ഡല്‍ഹിയും അഹമ്മദാബാദുമാണ് സന്ദര്‍ശിക്കുക. യാത്രയുടെ സമയക്രമം പുറത്തുവന്നിട്ടില്ല.
ട്രംപിന്റെയും മെലാനിയയുടെയും സന്ദർശനത്തെ തുടർന്ന് ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മതില്‍ നിര്‍മ്മിക്കുന്നതായുള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് ശരണ്‍ എന്ന ചേരിയുടെ മുന്നിലാണ് മതിൽ ഉയരുന്നത്. 2500 ലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ അഞ്ഞൂറിലധികം കുടിലുകളാണ് ഉള്ളത്.

ENGLISH SUMMARY: 3.7 crore rupees spend for dec­o­rat­ing roads due to the vis­it of Trump

YOU MAY ALSO LIKE THIS VIDEO