19 April 2024, Friday

Related news

August 30, 2023
August 19, 2023
August 18, 2023
August 11, 2023
July 30, 2023
July 9, 2023
June 7, 2023
May 28, 2023
March 12, 2023
January 27, 2023

ലഖിംപൂര്‍ കര്‍ഷക കൊലപാതകം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2021 11:47 am

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സിംഗാഹി ടൗണിലെ മൊഹിത് ത്രിവേദി, ബര്‍സോള കനാലിലെ രങ്കു റാണ, ടിക്കോണി ചിമ്മതണ്ടയിലെ ധര്‍മേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പേരുകള്‍ പുറത്ത് വന്നത്.

അതേസമയം ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അന്വേഷണം വലിച്ചു നീട്ടുകയാണെന്ന വികാരം യു.പി സര്‍ക്കാര്‍ നീക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. മജിസ്ട്രേറ്റിന്റെ മുന്നില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. കേസ് ഈ മാസം 26 ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
eng­lish sum­ma­ry; 3 arrests in Lakhim­pur Kheri vio­lence case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.