കണ്ണിനടിയിലെ തടിപ്പ് നമ്മുക്കെല്ലാവർക്കും ഉണ്ടാകാറുള്ള ഒന്നാണ്. നീണ്ട നേരം സ്ക്രീനുകളിൽ നോക്കി ഇരിക്കേണ്ട അവസ്ഥകൾ ഉണ്ടാവുമ്പോഴെല്ലാം കണ്ണുകൾ വീർത്തു വരാറുള്ളത് സാധാരണമാണ്. കൺപോളകളുടെ തൊലിക്കു താഴെയായി കടന്നുപോന്ന രക്തക്കുഴലുകളിൽ സമ്മർദം ഉണ്ടാവുന്നത് വഴി അധിക ദ്രാവകം കെട്ടി നിൽക്കുന്നതിൻ്റെ ഫലമായാണ് കണ്ണുകൾക്ക് താഴെ തടിപ്പ് പ്രത്യക്ഷമാവുന്നത്.
ഇത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്നോർത്ത് ഇനി വിഷമിക്കേണ്ടതില്ല. ഏറ്റവും പ്രകൃതിദത്തമായ അടുക്കള ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കിത് പരിഹരിക്കാനാവും. കണ്ണുകളുടെ ഭാഗത്തെ സമ്മർദ്ധം കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് മാസ്ക്കുകളെ നമുക്കിന്ന് പരിചയപ്പെടാം.
1.കാപ്പിയും മുട്ടയും ചേർത്ത മാസ്ക്
ഈയൊരു പ്രകൃതിദത്ത മാസ്ക് ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകളുടെ ഭാഗത്തെ തടിപ്പ് ഒഴിവാക്കാൻ കഴിയും. അതോടൊപ്പം നിങ്ങളുടെ ചർമ്മകോശങ്ങളെ വാർദ്ധക്യ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും ചർമ്മതത്തിൽ പോഷകങ്ങൾ നൽകാനും സഹായിക്കുന്ന കഫീൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു.
മുട്ടയുടെ വെള്ളയിൽ വിറ്റാമിൻ എ, സിങ്ക്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നേത്രങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായതാണ്.
2.കുക്കുമ്പർ, റോസ് വാട്ടർ ഐ മാസ്ക്
കുക്കുമ്പറിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തണുപ്പ് പകർന്നുകൊണ്ട് ചുളിവുകൾക്കെതിരെ പോരാടാനും കണ്ണിൻറെ ഭാഗത്തെ തടിപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മത്തെ തിളക്കമുള്ളതും ഉറപ്പുള്ളതും മിനുസമാർന്നതുമാക്കാനായി ഇതിലെ ആൽഫ‑ഹൈഡ്രോക്സി ആസിഡുകൾ പ്രത്യേകം സഹായിക്കും. റോസ് വാട്ടർ അതിശയകരമായ പരിമളസുഗന്ധം നൽകുന്നതോടൊപ്പം ചർമ്മത്തിന് നല്ല ജലാംശം നൽകാനും സഹായിക്കുന്നു. ഇത് ഒരു മികച്ച ഏജന്റായി പ്രവർത്തിച്ചുകൊണ്ട് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.
3.പാർസ്ലി ഇലകളും തൈരും
സാലഡുകളുടേയും രുചികരമായ സൂപ്പുകളുടെയും മുകളിൽ വിതറാനാണ് പോഷക പൂർണ്ണമായ പാർസ്ലി ഇലകൾ നാം ഉപയോഗിക്കുന്നത്. വിറ്റാമിൻ സി, ക്ലോറോഫിൽ, വിറ്റാമിൻ കെ എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിരിക്കുന്നു പാർസ്ലി ഇലകളിൽ.
തൈരിലാണെങ്കിൽ വിറ്റാമിൻ എ, സിങ്ക് എന്നിവയും ധാരാളമുണ്ട്. ഈ രണ്ട് ചേരുവകളും കൂടിചേരുമ്പോൾ നിങ്ങളുടെ കണ്ണിൻ്റെ പ്രദേശത്തെ രക്തചംക്രമണം മികച്ച രീതിയിലാക്കി നിലനിർത്താൻ സാധിക്കും.
English summary; 3 effective ways to get rid of bags under eyes
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.