നക്‌സലുകള്‍ സ്ഥാപിച്ച് മൂന്ന് ഐഇഡി സ്‌ഫോടക വസ്തുക്കള്‍ സുരക്ഷാഭടന്മാര്‍ കണ്ടെത്തി

Web Desk
Posted on July 22, 2019, 3:42 pm

ബിജപ്പൂര്‍; ചത്തീസ്ഗഡ് ബിജപ്പൂരില്‍ നക്‌സലുകള്‍ സ്ഥാപിച്ച് മൂന്ന് ഐഇഡി സ്‌ഫോടക വസ്തുക്കള്‍ സുരക്ഷാഭടന്മാര്‍ കണ്ടെത്തി നീക്കം ചെയ്തു. വീട്ടില്‍ നിര്‍മ്മിച്ച 15കിലോ,ഒന്‍പതുകിലോ അഞ്ച് കിലോ തൂക്കമുള്ള ബോംബുകള്‍ സിആര്‍പിഎഫും ലോക്കല്‍ പോലീസും ചേര്‍ന്നാണ് കണ്ടെത്തിയത്. ബിജപ്പൂരിലെ ബസഗുഡയില്‍നിന്നും സുക്മയിലെ ജഗര്‍ഗിഡയിലേക്കുളള 49 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം നടക്കുകയാണ്. നക്‌സലുകള്‍ക്ക് മേല്‍ക്കൈയുള്ള മേഖലയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിനടുത്ത് വനപ്രദേശത്താണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.സുരക്ഷാഭടന്മാരുടെ റോന്തു ചുറ്റല്‍ നടക്കുന്നിടത്ത് മാവോയിസ്റ്റുകള്‍ മൈനുകള്‍ സ്ഥാപിക്കുന്നത് പതിവാണ്.