കെയ്റോ: ഈജിപ്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യാക്കാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈജിപ്തിലെ സുവേസിൽ ടൂറിസ്റ്റുകളുമായി പോയ രണ്ട് ബസുകള്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരിൽ രണ്ട് മലേഷ്യക്കാരും മൂന്ന് ഈജിപ്തുകാരുമുണ്ടെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
കെയ്റോയ്ക്ക് 120 കിലോമീറ്റർ കിഴക്ക് ഐൻ സോഖ്ന നഗരത്തിനു സമീപം ഡിസംബർ 28നാണ് അപകടമുണ്ടായത്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ വിവരമറിയിച്ചതായും എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രി അധികൃതരുമായും എംബസി ബന്ധപ്പെടുന്നുണ്ട്. ബസുകളിൽ ആകെ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 2018ൽ 8,480 വാഹനാപകടങ്ങളും 2017ൽ 11,098 അപകടങ്ങളുമാണ് ഈജിപ്തിലുണ്ടായത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.