വാക്സിനേഷന്‍ കുത്തിവെയ്പ്; മൂന്നു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

Web Desk

പളമു

Posted on April 09, 2018, 1:02 pm

ജാര്‍ഖണ്ഡിലെ പളമുവില്‍ വാക്സിനേഷന്‍ കുത്തിവെയ്പിനുശേഷം മൂന്നു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ആറു കുഞ്ഞുങ്ങളെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പൊലീസ് പറഞ്ഞു.

ജാപ്പനീസ് അ‍ഞ്ചാംപനി, ഡിപിറ്റി എന്നിവയ്ക്കായി കുത്തിവയ്ക്കുന്ന വാക്സിന്‍ കുത്തിവെച്ചതിനുശേഷമാണ് കുഞ്ഞുങ്ങള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. പ്രക്ഷുബ്ധരായ പ്രദേശവാസികള്‍ ഓക്സിലറി നേഴ്സ് മിഡ് വൈഫ് (എഎന്‍എം) ഉദ്യോഗസ്ഥരെ ബന്ദിയാക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അന്വേഷിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തിയിട്ടുണ്ട്.

വിഷയങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്, അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ, അന്വേഷണ വിഭാഗം ഡോക്ടര്‍ അനില്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി രഘുബാര്‍ ദാസ് അറിയിച്ചു.