Monday
22 Jul 2019

വിവാഹ സദ്യയില്‍ ബാക്കിവന്ന ഇറച്ചിക്കറി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

By: Web Desk | Thursday 9 May 2019 5:25 PM IST


തെലങ്കാന: വിവാഹ സദ്യയില്‍ ബാക്കിവന്ന ഇറച്ചിക്കറി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 24 പേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹ സത്കാരത്തിന് ശേഷം ബാക്കി വന്ന മട്ടന്‍കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്.  മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News