സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

Web Desk
Posted on February 09, 2019, 1:46 pm

ദമാം: സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു.  മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. സൗദിയിലെ അല്‍ഹസ്സയിലാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അല്‍ഹസ്സക്കടുത്ത് അബ്‌കൈക്കില്‍ എണ്ണഖനന മേഖലയിലേക്ക് പോകുകയായിരുന്നു ഇവര്‍.