Sunday
21 Apr 2019

വാഹനാപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

By: Web Desk | Tuesday 16 April 2019 8:11 AM IST


മലപ്പുറം: വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Related News