Friday
18 Oct 2019

കോണ്‍ഗ്രസിലെ മൂന്നുമുതിര്‍ന്ന നേതാക്കള്‍കൂടി രാഹുലിന് രാജി സമര്‍പ്പിച്ചു

By: Web Desk | Monday 27 May 2019 3:39 PM IST


കോണ്‍ഗ്രസിലെ മൂന്നുമുതിര്‍ന്ന നേതാക്കള്‍കൂടി രാഹുലിന് രാജി സമര്‍പ്പിച്ചു. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെ
ടുത്താണ് രാജി.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ജാഖര്‍,ഝാര്‍ഘണ്ട് യൂണിറ്റ് അധ്യക്ഷന്‍ അജോയ് റോയ്,അസാം യൂണിറ്റ് അധ്യക്ഷന്‍ റിപുന്‍ബോറാ എന്നിവരാണ് രാജി നല്‍കിയത്. ഇതോടെ ആറുപേരാണ് പാര്‍ട്ടിയുടെ പരാജയത്തെത്തുടര്‍ന്ന് രാജി വച്ചത്. യുപി അധ്യക്ഷന്‍ രാജ് ബബാര്‍,ഒറീസയുടെ നിരഞ്ജന്‍ പട്‌നായിക്,മഹാരാഷ്ട്രയുടെ അശോക് ചവാന്‍ എന്നിവരാണ് നേരത്തേ രാജി നല്‍കിയത്.

Related News