ഡല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ്

Web Desk

ന്യൂഡൽഹി

Posted on April 13, 2020, 4:21 pm

ഡല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സറ്റിറ്റ്യൂട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 28 ആയി. മൂന്ന് ഡോക്ഡര്‍മാര്‍ക്കും 17 നഴ്സുമാര്‍ക്കും ഒരു ശുചീകരണതൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചതോടെ ഏപ്രില്‍ ഒന്നിന് ആശുപത്രി അടച്ചു പൂട്ടുകയായിരുന്നു.

ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ സഹോദരനില്‍ നിന്നുമായിരുന്നു രോഗം ബാധിച്ചത്. ആശുപത്രി അടച്ചു പൂട്ടിയതോടെ അവിടെയുള്ള കാന്‍സര്‍ രോഗികളെ കോവിഡ് പരിശോധന നടത്തി മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 1154 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിക്കുകയും 24 പേര്‍ മരണമടയുകയും ചെയ്തു.

Eng­lish Sum­ma­ry: 3 more covid pos­i­tive case in del­hi sate can­cer insti­tute

You may also like this video