കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പൊലീസ് ഉദ്യോഗസ്ഥനു വീരമൃത്യു

Web Desk

ശ്രീനഗര്‍

Posted on February 24, 2019, 7:23 pm

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണു സുരക്ഷാസേന സ്ഥലത്തെത്തിയത്. അതിനിടെ, കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുകയാണ്.

കശ്മീരിന്‍റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന വിലയിരുത്തലില്‍ സുരക്ഷാസന്നാഹം വിപുലമാക്കിയിട്ടുണ്ട്.

 

Pho­to Cour­tesy: The Wire