ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Web Desk
Posted on October 16, 2019, 3:40 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബുധനാഴ്ച തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മൂവരും തദ്ദേശീയരാണ്.

ജില്ലാ പൊലീസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പസല്‍പോറ പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ഉടന്‍ തന്നെ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.