ജമ്മു കാശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി. വാച്ചി മേഖലയില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നുപേരെയും വധിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ജമ്മു കാശ്മീര്‍ പോലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് സൂചന.
അതേസമയം കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.