Web Desk

ശ്രീനഗർ

January 26, 2020, 10:32 am

കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരൻ ഉൾപ്പെടെ മൂന്നു പേരെ വധിച്ചു

Janayugom Online

തെക്കൻ കശ്മീരിലെ പുൽവാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ മുഹമ്മദിന്റെ സ്വയംപ്രഖ്യാപിത കശ്മീർ മേധാവി ഖാരി യാസിർ ഉൾപ്പെടെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.

ഇവർ റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സൈന്യം പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഹസ്യവിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസിലെ പ്രത്യേക വിഭാഗവും സിആർപിഎഫും ത്രാലിനു സമീപം പരിശോധന നടത്തിയിരുന്നു. പ്രദേശം വളഞ്ഞ സുരക്ഷാസേനാംഗങ്ങൾ വീടുകളിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO