18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 22, 2024
August 21, 2024
July 10, 2024
June 11, 2024
June 4, 2024
May 27, 2024
May 25, 2024
May 6, 2024
February 8, 2024
January 31, 2024

നാല് വര്‍ഷം കൊണ്ട് നേടിയത് 30 കോടി രൂപ; ഒഡിഷ സുന്ദരിയുടെ കെണിയില്‍പ്പെട്ടത് നിരവധി പേര്‍

Janayugom Webdesk
ഭുവനേശ്വര്‍
October 14, 2022 4:51 pm

രാഷ്ട്രീയക്കാർ, വ്യവസായികൾ, സിനിമാ നിർമ്മാതാക്കൾ തുടങ്ങിയ സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഇരുപത്തിയാറുകാരി അറസ്റ്റില്‍. അർച്ചന നാഗിനെയാണ് ഒഡിഷ പൊലീസ് വളരെ തന്ത്രപൂര്‍വം പിടികൂടിയത്. ഒഡീഷയില്‍ വളരെ ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചനയുടെ ജനനം. 2018 മുതൽ 2022 വരെയുള്ള നാല് വര്‍ഷകാലയളവില്‍ 30 കോടിയോളം രൂപയാണ് അര്‍ച്ചനയും ഭര്‍ത്താവും കൂടി പലരില്‍ നിന്നും തട്ടിച്ചത്.
2015ൽ അര്‍ച്ചന ഭുവനേശ്വറിലേക്ക് വരുന്നതിന് മുമ്പ് അമ്മ ജോലി ചെയ്തിരുന്ന അതേ ജില്ലയിലെ കെസിംഗ എന്ന പട്ടണത്തിലാണ് വളർന്നത്. ആദ്യം ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അർച്ചന പിന്നീട് ബ്യൂട്ടിപാർലറിൽ ജോലി നോക്കിയിരുന്നു. 

അവിടെ ബാലസോർ ജില്ലയിലെ ജഗബന്ധു ചന്ദിനെ പരിചയപ്പെടുകയും 2018ൽ ഇരുവരും വിവാഹിതരായത്. ജഗബന്ധു ഒരു യൂസ്ഡ് കാർ ഷോറൂം നടത്തുകയും രാഷ്ട്രീയക്കാർ, നിർമ്മാതാക്കൾ, ബിസിനസുകാർ തുടങ്ങിയ സമ്പന്നരെ പരിചയമുണ്ടായിരുന്നു. ധനികരും സ്വാധീനമുള്ളവരുമായ ആളുകളുമായി അർച്ചന സൗഹൃദം പുലർത്തുകയും അവർക്ക് മറ്റ് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുകയും ചെയ്തു. സമ്പന്നരെ വലയിലാക്കി ഇവരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പതിവ് തട്ടിപ്പ്. ഭര്‍ത്താവും അര്‍ച്ചനയ്ക്ക് ഒപ്പം തട്ടിപ്പിലും ഹണിട്രാപ്പിലും കൂട്ടു നിന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് പെൺകുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തന്നോട് അർച്ചന മൂന്ന് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അര്‍ച്ചനയിലേക്കെത്തിയത്.

ഒഡിഷയില്‍ ആഡംബര കാറുകളും നാല് മുന്തിയ ഇനം നായ്ക്കളും ഒരു വെള്ളക്കുതിരയും ഉള്ള ഒരു കൊട്ടാര തുല്യമായ വീടും ഇവര്‍ക്ക് ഉണ്ട്. അർച്ചന വേശ്യവൃത്തിക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടിയും പരാതി നല്‍കിയിരുന്നു. അതേസമയം അർച്ചനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒഡിയ സംവിധായകൻ ശ്രീധർ മാർത്ത പറഞ്ഞു. അർച്ചനയ്‌ക്കെതിരെ ഇതുവരെ രണ്ട് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഭുവനേശ്വർ ഡിസിപി പ്രതീക് സിംഗ് പറഞ്ഞു. ബ്ലാക്ക്‌മെയിൽ ചെയ്യപ്പെട്ട മറ്റ് ഇരകൾ അവർക്കെതിരെ പരാതി നൽകിയാൽ പോലീസ് നടപടിയെടുക്കുമെന്ന് ഡിസിപി പ്രതീക് സിംഗ് പറഞ്ഞു. അർച്ചനയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. 

Eng­lish Summary:30 crores earned in four years; Many peo­ple have fall­en in the trap of the Odisha beauty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.