ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രാപ്പകൽ അധ്വാനിക്കുന്ന പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ മുപ്പത് കോടി രൂപ. ഇത്രയും പണം എവിടുന്ന് വന്നു വെന്നോ എങ്ങനെ വന്നുവെന്നോ ആർക്കും അറിയില്ല. ബാംഗ്ലൂർ നഗരത്തിലെ ചന്നപാറ്റ്നയിൽ പൂക്കച്ചവടം ചെയ്ത് സാധാരണ ജീവിതം നയിക്കുന്ന വ്യക്തിയാണ് സയ്യദ് മാലിക് ബുർഹാൻ. അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ വന്ന തുക എവിടെ നിന്നും ലഭിച്ചതെന്നായിരുന്നു രാവിലെ വീട്ടിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ചോദ്യം.പിന്നാലെ ആധാർ കാർഡുമായി ബാങ്കിലെത്താൻ നിർദ്ദേശിച്ചിട്ട് അവർ മടങ്ങി. എന്നാല്‍ ബാങ്കില്‍ ചെന്നപ്പോഴാണ് സയ്യദ് മാലിക് ശരിക്കും ഞെട്ടിയത്. ഭാര്യയുടെ അക്കൗണ്ടിലുള്ളത് ഉദ്ദേശം മുപ്പത് കോടി രൂപയാണ്. ഇതു കൂടാതെ നിരവധി ഇടപാടുകള്‍ ഈ അക്കൗണ്ട് വഴി നടന്നിട്ടുമുണ്ട്.
ഭാര്യയ്ക്ക് ഓൺലൈൻ വഴി മുൻപ് ഒരു സാരി വാങ്ങിയിട്ടുള്ളത് അല്ലാതെ മറ്റൊരു ഓൺലൈൻ പരിപാടികളും ചെയ്തിട്ടില്ല. ഓൺലൈൻ മുഖേന ഓർഡർ നൽകിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ഒരു ഫോൺ കോളും സയ്യദ് മാലിക്കിന് വന്നിരുന്നു. സംഭവം ഇത്രയും ഗുരുതരമായ സ്ഥിതിക്ക് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് സയ്യദ് മാലിക്ക്. സയ്യിദ് അറിയാതെ മറ്റാരോ അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതാവാമെന്നും, ഇതിന് പിന്നിലുള്ള വരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുമാണ് പൊലീസ് പറയുന്നത്.
English summary: 30 crores in bank account
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.