ബോട്ട് മുങ്ങി 30  മരണം

Web Desk
Posted on May 27, 2019, 9:47 am

കോംഗോമായി ഡോമ്പ് നദിയിൽ ബോട്ട് മുങ്ങി 30  മരണം. ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ട്. കോംഗോയുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ലോകംഗ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. 12 സ്ത്രീകളുടെയും 11 കുട്ടികളുടെയും ഏഴ് പുരുഷന്മാരുടെയുമടക്കം 30 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മരണ സംഖ്യ കൂടാൻ സാധ്യതയുണ്ട്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം വ്യക്തമല്ല.