Web Desk

തിരുവനന്തപുരം

October 26, 2020, 10:24 am

അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ 30 ശതമാനം ഇളവ്

Janayugom Online

അന്തര്‍സംസ്ഥാന യാത്ര നിരക്കില്‍ 30 ശതമാനം ഇളവുമായി കെഎസ്ആര്‍ടിസി. എസി ബസ് സര്‍വീസുകള്‍ക്കാണ് ഇളവ് ബാധകമാകുന്നത്. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. പുതിയ ഇളവ് പ്രകാരം തിരുവനന്തപുരം- സേലം — ബംഗളൂരു റൂട്ടിലെ സര്‍വീസില്‍ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും തിരുവനന്തപുരം — ബത്തേരി — ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഈടാക്കുക.കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. 

ENGLISH SUMMARY:30% dis­count on inter-state KSRTC services
You may also like this video