15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

June 11, 2025
June 8, 2025
June 2, 2025
May 28, 2025
May 25, 2025
May 13, 2025
May 10, 2025
April 19, 2025
April 15, 2025
April 13, 2025

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോയത് 30 ലക്ഷം ഇന്ത്യക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2023 10:08 pm

2017–22 കാലയളവില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി 30 ലക്ഷം ഇന്ത്യക്കാര്‍ വിദേശത്തേയ്ക്ക് പറന്നതായി വിദ്യാഭ്യാസ മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. ജെഡി(യു) എംപി രാജീവ് ര‍‍ഞ്ജന്‍ സിങിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ എഴുതി നല്‍കിയ മറുപടിയിലാണ് വിശദവിവരങ്ങളുള്ളത്. വിദേശത്തേയ്ക്ക് പോകുന്നതും വരുന്നതുമായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ വിഭാഗം സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്തെ സംസാരത്തില്‍ നിന്നോ പോകുന്ന രാജ്യത്തെ വിസയില്‍ നിന്നോ മാത്രമാണ് ഉന്നതവിദ്യാഭ്യാസമെന്ന യാത്രാ ഉദ്ദേശ്യം മനസിലാകുന്നതെന്നും സുഭാസ് സര്‍ക്കാര്‍ പറഞ്ഞു.

2022ല്‍ മാത്രം 7.50 ലക്ഷം ഇന്ത്യക്കാര്‍ ഉന്നതപഠനത്തിനായി വിദേശത്ത് പോകുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. 2021ല്‍ 4.4 ലക്ഷം, 2020 ല്‍ 2.59, 2019ല്‍ 5.86, 2018ല്‍ 5.17, 2017ല്‍ 4.54 ലക്ഷം പേരും മറ്റ് രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയി.
രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ഫണ്ടിനേക്കാള്‍ കൂടുതല്‍ തുക വിഭ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളില്‍ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശസര്‍വകലാശാലകള്‍ രാജ്യത്ത് സ്ഥാപിക്കുന്നതിനായി നിലവില്‍ ശുപാര്‍ശകളൊന്നും ലഭിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 30 lakh Indi­ans have gone abroad for high­er education
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.