Web Desk

തിരുവനന്തപുരം:

October 26, 2020, 8:34 pm

അന്തർ സംസ്ഥാന എസി സർവീസ്; 30 ശതമാനം ഇളവുമായി കെഎസ്ആർടിസി

Janayugom Online

അന്തർ സംസ്ഥാന എസി സർവീസുകൾക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവുമായി കെഎസ്ആർടിസി. ടിക്കറ്റ് നിരക്കിൽ ഇളവനുവദിച്ച് വരുമാനം വർധിപ്പിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും സർവീസ് നടത്തുന്ന എസി സ്കാനിയ, വോൾവോ മൾട്ടി ആക്സിൽ സർവീസുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

നിലവിൽ രണ്ട് റൂട്ടുകളിലാണ് ഇളവുണ്ടാവുക. തിരുവനന്തപുരം — സേലം ‑ബംഗളൂരു റൂട്ടിലെ സർവീസിൽ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും, തിരുവനന്തപുരം ‑ബത്തേരി ‑ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഇനിമുതൽ ഈടാക്കുക. നവംബർ രണ്ട് വരെയാണ് യാത്രാ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ENGLISH SUMMARY: 30% reduc­tion in inter state ksrtc service

YOU MAY ALSO LIKE THIS VIDEO