കോവിഡ് 19 രോഗബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ കാണാതായതായി റിപ്പോർട്ട്. നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരുന്നവരെയാണ് കാണാതായത്. ഡല്‍ഹിയിലെ മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിവിടങ്ങളിലാണ് സംഭവം.
കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ ഇക്കഴിഞ്ഞ 15 ന് മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 21 ന് രാത്രിയിലാണ് ഇവിടെ നിന്ന് നാല് പേരെ കാണാനില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. ഏപ്രില്‍ 16 നാണ് മുഖര്‍ജി നഗറിലെ കേന്ദ്രത്തില്‍ 125 ഓളം പേരെ പ്രവേശിപ്പിച്ചത്.
20 നാണ് ഇവിടെ നിന്ന് മുപ്പതിലേറെ പേരെ കാണാതായത്. ഏതാനും നേപ്പാള്‍ സ്വദേശികളും കാണാതായവരുടെ കൂട്ടത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് അധികൃതര്‍ക്കും വിവരം കൈമാറി.
English Summary: 30 suspects of corona virus were reported missing.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.