300 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി കാത്തിരിക്കുന്നുവെന്ന് റിപ്പോർട്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭീകരർ നിയന്ത്രണ രേഖയ്ക്കപ്പുറം കാത്തിരിക്കുന്നുതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മുന്നറിയിപ്പുകളെ തുടർന്ന് പാകിസ്താനുമായുള്ള അതിർത്തി മേഖലകളിലും നിയന്ത്രണ രേഖയിലും അതീവ ജാഗ്രതയിലാണ് സുരക്ഷാ സേനകൾ. അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണത്തിന് ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.