കോവിഡിൽ വിറച്ച് ലോകം. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇറ്റലിയിൽ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ ആകെ മരണം 10, 023 ആയി. വൈറസ് ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ മരണം സംഭവിച്ചതും ഇറ്റലിയിൽ തന്നെയാണ്. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്
സ്പെയിനിലാണ്. 24 മണിക്കൂറിനിടെ സ്പെയിനിൽ 832 പേർ മരിച്ചു. ആകെ മരണം 5690 ആയി. അമേരിക്കയിൽ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേർ മരിച്ചു. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടർന്നുപിടിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാല ചൂണ്ടിക്കാട്ടി.
മരണ നിരക്കിൽ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ, ഫ്രാൻസ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. 1,23000 പേർക്കാണ് അമേരിക്കയിൽ രോഗമുള്ളത്. ഇതിൽ 50, 000 പേരും ന്യൂയോർക്കിൽ മാത്രമാണ്. ന്യയോർക്കിലേക്ക് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാൽ ന്യൂയോർക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിർദേശം ട്രംപ് തള്ളി.
ഫ്രാൻസിൽ 319 ഉം ബ്രിട്ടനിൽ 260 പേർ ഇന്നലെ മരിച്ചു. ഇതിനിടെ ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 660, 000 ആയി. മരണം മുപ്പതിനായിരത്തിന് മുകളിലും. അതേ സമയം 139,000 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
English summary: 30000 corona death
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.