June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കണ്ണൂർ വിമാനത്താവളത്തിൽ 302 ഗ്രാം സ്വർണം പിടികൂടി

By Janayugom Webdesk
August 30, 2021

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

സ്വർണ മിശ്രിതം പാന്റിനുള്ളിൽ പൂശി അതിനു മുകളിൽ തുണി തുന്നിചേർത്താണ് സ്വർണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസി. കമീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യഥു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Eng­lish sum­ma­ry; 302 grams of gold seized at Kan­nur airport

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.