ഡ​ൽ​ഹിയിൽ പു​ക​മ​ഞ്ഞ് രൂക്ഷം; 32 വി​മാ​ന​ങ്ങ​ൾ തി​രി​ച്ചുവി​ട്ടു

Web Desk
Posted on November 03, 2019, 3:04 pm

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ന​ത്ത പു​ക​മ​ഞ്ഞ് മൂ​ലം 32 വി​മാ​ന​ങ്ങ​ൾ വഴി തി​രിച്ചുവി​ട്ടു. ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​നത്താവള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട വി​വി​ധ കമ്പ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ളാണ് വ​ഴി​ തി​രി​ച്ചുവി​ട്ടത്.

അതേസമയം സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മേ​ൽ​നോ​ട്ട സ​മി​തി ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച​വ​രെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.