Web Desk

തിരുവനന്തപുരം

June 13, 2020, 12:49 pm

കേരളത്തിൽ നിന്ന് 32 ശ്രമിക്ക് ട്രെയിൻ സർവീസുകൾ

Janayugom Online

കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് 32 ശ്രമിക്ക് ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 23 ട്രെയിൻ സർവീസുകളും ബംഗാളിലേക്കാണ്. 63 ശ്രമിക്ക് ട്രെയിൻ സർവീസുകളാണ് ഇപ്പോൾ ഏഴ് സംസ്ഥാനങ്ങൾ ആവശ്യമുന്നയിരിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് അറിയിച്ചു. എന്നാൽ റെയിൽവേ തയ്യാറായിട്ടും സംസ്ഥാനങ്ങൾ ഇതിൽ പ്രതികരിക്കുന്നില്ല എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പരാതിപ്പെട്ടിരുന്നു.

Eng­lish sum­ma­ry: 32 sramik train services

You may also like this video: