ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളില്‍നിന്ന് വന്‍തോതില്‍ തട്ടിപ്പുനടത്തിയത്.
ഇതിനുപിന്നില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലിയാണ് നല്‍കിയിരുന്നത്.
ഐസി ചിപ്പില്‍ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേര്‍ന്ന് പെട്രോള്‍ നല്കുന്ന യന്ത്രത്തില്‍ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകള്‍ക്കെതിരെയാണ് നടപടി.
തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ അറിയിച്ചു.
ENGLISH SUMMARY: 33 petrol pumps shut down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.