Web Desk

ഹൈദരാബാദ്

June 08, 2020, 9:10 am

കോവിഡ് ബാധിച്ച് തെലങ്കാനയില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Janayugom Online

തെലുങ്ക് ടെലിവിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ഈ മാസം നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഗുരുതര ന്യൂമോണിയ രോഗം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ ദീര്‍ഘകാലമായി നാഡീസംബന്ധമായ അസുഖവും ഉണ്ടായിരുന്നു.
ഒരാഴ്ചയ്ക്കിടെ ഇവിടെ പതിമൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ മാത്രം 154 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പതിനാല് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,650 ആയി. മരണം 137 ആയിട്ടുണ്ട്.

eng­lish sum­ma­ry: 33-Year-Old Jour­nal­ist Dies Of Coro­n­avirus In Telangana

you may also like this video: