Web Desk

ന്യൂ ഡൽഹി

March 22, 2020, 10:09 am

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 332; കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും

Janayugom Online

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേർക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം രോഗവും സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പുതിയതായി 13 സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 39 പേർ വിദേശികളാണ്. വിദേശത്തെ 276 ഇന്ത്യക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

you may also like this video