Web Desk

ദമ്മാം

June 08, 2020, 7:40 pm

സൗദിയില്‍ 24 മണിക്കൂറിനിടെ 3,369 പേര്‍ക്ക് കോവിഡ്: 34 മരണം

Janayugom Online

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,369 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 34 പേര്‍ മരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,05,283 ആയി ഉയര്‍ന്നു. 1707 പേര്‍ രോഗമുക്തി നേടി. 74,254 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

സ്വദേശികളും വിദേശികാളുമടക്കം 746 പേരാണ് കോവിഡ് ബാധിച്ചു സൗദിയില്‍ മരണത്തിന് കീഴടങ്ങിയത്. മുപ്പതിനായിരത്തോളം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 1600 ഓളം പേരുടെ നില അതീവഗുരുതരമാണ്.

Eng­lish sum­ma­ry: 3369 new pos­i­tive cas­es in sau­di arabia.

You may also like this video: