തലക്ക് ഗുരുതരമായി പരിക്കേറ്റ് മൂന്നുവയസ്സുകാരന്‍ ആശുപത്രിയില്‍

Web Desk
Posted on April 17, 2019, 7:09 pm

കൊച്ചി: കൊച്ചിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്നുവയസകാരനെ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി പരിശോധനയില്‍ നിന്നും വ്യക്തമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളും കാല്‍മുട്ടുകളില്‍ മുറിവുകളും പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടയെ ശസ്ത്രക്രിയ്ക്ക് പ്രവേശിപ്പിച്ചു.വിധഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് രാജഗിരിയില്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണങ്ങള്‍ ഒത്തുപോകാത്തതില്‍ സംശയം തോന്നിയതിനാലാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചത്.