കോവി‍ഡ് ഭീതിക്കിടയിലും ആശ്വാസമായി കോഴിക്കോട്; 35 പേർ ഇന്ന് രോഗമുക്തരായി

Web Desk

കോഴിക്കോട്

Posted on June 24, 2020, 9:15 pm

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന് സാഹര്യത്തിലും ചെറിയ രീതിയിലെങ്കിലും ആശ്വാസം നല്‍ക്കുന്നതാണ് കോഴിക്കോട് നിന്നുളള കണക്കുകള്‍. പുതിയതായി മൂന്ന് കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യതിരിക്കുന്നത്. എന്നാല്‍, ചികില്‍സയിലായിരുന്ന 35 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഈ ഫലങ്ങള്‍ കോഴിക്കോടിന് കൂടുതല്‍ ആത്മവിശ്വാസവും ആശ്വാസവുമാണ് നല്‍ക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കോവിഡ് മുക്തരായവരുടെ നിരക്ക് 60 ശതമാനത്തിന് മുകളിലായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇന്ന് പോസിറ്റീവായ മൂന്ന് പേരും വിഗേശത്ത് നിന്ന് വന്നവരാണ്.

ENGLISH SUMMARY: 35 covid neg­a­tive cas­es in kozhikode dis­trict

YOU MAY ALSO LIKE THIS VIDEO