Janayugom Online
KSEB

കെഎസ്ഇബി: 35 കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക്

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 9:26 pm

കെഎസ്ഇബി ഫിക്സഡ് ചാർജ് ഇളവിലൂടെ 35 കോടി രൂപ തിരികെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കെത്തും. കോവിഡ് പശ്ചാത്തലത്തിൽ എൽടി വാണിജ്യ വ്യവസായ ഉപഭോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും ഫിക്സഡ് ചാർജിൽ 25 ശതമാനമാണ് ഇളവ് അനുവദിച്ചിരുന്നത്.

17 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഈ ഇളവ് ജൂലൈ മാസത്തെ ബില്ലിൽ കുറവ് ചെയ്തു നൽകും. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാർജിന്റെ ഫിക്സഡ് ചാർജിന്മേലാണ് ഈ ഇളവ് ലഭിക്കുക. ഇത് കൂടാതെ സര്‍ക്കാർ നിർദ്ദേശപ്രകാരം 200 കോടി രൂപയുടെ സബ്‌സിഡി എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും കെഎസ്ഇബി പ്രഖ്യാപിച്ചിട്ടുണ്ട്.

you may also like this  video;