29 March 2024, Friday

സന്തോഷ് ട്രോഫി കോച്ചിംഗ് ക്യാമ്പില്‍ 35 പേര്‍

Janayugom Webdesk
കൊച്ചി
October 18, 2021 5:35 pm

സൗത്ത് സോണ്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സ്റ്റേറ്റ് സീനിയര്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേയ്ക്ക് 35 പേരെ തെരഞ്ഞെടുത്തു. കോച്ചിംഗ് ക്യാമ്പ് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. നവംബര്‍ 21 വരെ കോച്ചിംഗ് ക്യാമ്പ് നീണ്ടുനില്ക്കും.

മുഹമ്മദ് ഫയിസ് പി. അണ്ടര്‍ 21 (കോഴിക്കോട്), മുഹമ്മദ് ഇഖ്ബാല്‍ സി. (കണ്ണൂര്‍) മുഹമ്മദ് അഷര്‍ കെ. (മലപ്പുറം), ശബരിദാസ് കെ.ജെ. (ഇടുക്കി) എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍.

അഖില്‍ ജെ. ചന്ദ്രന്‍, എം.ഡി. ഡിബിന്‍ (കോട്ടയം) ജിനേഷ് ഡൊമിനിക് (തിരുവനന്തപുരം) അമല്‍ ജേക്കബ്, മഹുമ്മദ് ഷബിന്‍ കെ.ആര്‍, റനൂഫ് കെ.എ. (തൃശൂര്‍), ഷിബിന്‍ സാദ് എം, ജീവന്‍ ടി.പി. (കണ്ണൂര്‍) അജയ് അലക്‌സ് (ഇടുക്കി) അഹമ്മദ് സ്വാബിഹ് (അണ്ടര്‍ 21 കാസര്‍ഗോഡ്) ജിയാദ് ഹസന്‍ കെ.ഒ (കോഴിക്കോട്) എന്നിവരാണ് പ്രതിരോധ നിരയില്‍.

ജിന്റോ ജോണ്‍ ജെ. (അണ്ടര്‍ 21), അസ്ലം എ (കൊല്ലം) നൗഫല്‍ പി.എന്‍. (കോഴിക്കോട്) സലാഹുദീന്‍ അഡ്‌നാന്‍ (എറണാകുളം), സെയ് വിന്‍ എറിക്‌സണ്‍ (അണ്ടര്‍ 21), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം) ആകാഷ് രവി (അണ്ടര്‍ 21), കുഞ്ഞിമുഹമ്മദ് (കാസര്‍ഗോഡ്), മെല്‍വിന്‍ തോമസ് (തൃശൂര്‍) അസ്ലം അലി (അണ്ടര്‍ 21 ഇടുക്കി) എന്നിവരാണ് മധ്യനിരക്കാര്‍.

മുന്നേറ്റ നിരയില്‍ ജുനൈന്‍ കെ (മലപ്പുറം), മുഹമ്മദ് ഷഫ്‌നാഥ് (അണ്ടര്‍ 21 വയനാട്), മുഹമ്മദ് ഷിഹാബ് (അണ്ടര്‍ 21 കാസര്‍ഗോഡ്), ആല്‍ഫിന്‍ വാള്‍ട്ടര്‍, ഉമ്മര്‍ ഘാസിം എം.യു (എറണാകുളം), റാഷിദ് എം (കണ്ണൂര്‍) അഭിജിത് പി.വി (അണ്ടര്‍ 21 എറണാകുളം), അബ്ദുര്‍ റഹിം എം.കെ. (കോഴിക്കോട്), മുഹമ്മദ് ഷാഫി പി. (തൃശൂര്‍) എന്നിവര്‍ ഉള്‍പ്പെടുന്നു.
ബിനോ ജോര്‍ജ് (തൃശൂര്‍) ആണ് മുഖ്യ പരിശീലകന്‍. ടി.ജി. പുരുഷോത്തമന്‍ (തൃശൂര്‍) അസി. കോച്ചും. സജി ജോയി (എറണാകുളം) ആണ് ഗോള്‍ കീപ്പര്‍ പരിശീലകന്‍.
eng­lish summary;35 peo­ple in San­tosh Tro­phy coach­ing camp
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.