കൊല്ലം അഞ്ചലില്‍ ഒന്‍പതു കാരനം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരന്‍ പോക്സോ കേസില്‍ പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കാണിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍ ആണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.
ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു.
രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.