ഗോ സംരക്ഷണം വാക്കിൽ മാത്രം: ട്രെയിൻ തട്ടി മരിച്ചത് 36 പശുക്കൾ

Web Desk
Posted on January 18, 2019, 7:35 pm

പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഗോശാലകള്‍ നിർമ്മിക്കാനൊരുങ്ങുന്ന യുപിയിൽ നിന്നും വളരെ ദയനീയമായ ഒരു റിപ്പോർട്ട് . ’

ഉത്തർപ്രദേശിൽ ഹാമിർപൂർ ജില്ലയിൽ 36 പശുക്കളാണ് ട്രെയിൻ തട്ടി ചത്തൊടുങ്ങിയത്. രാകുൽ റെയിൽവെ ട്രാക്കിന്റെ രണ്ടുസൈഡുകളിലുമായി പശുവിന്റെ ജഡങ്ങൾ കുന്നുകൂടികിടക്കുകയാണ്. അതെ സമയം ഗോ രക്ഷകർ പറയുന്നത് ഇത് റെയിൽ വേ അപകടമല്ലെന്നും പശുക്കളെ ആരോ ട്രാക്കിൽ കൊന്നു തള്ളിയതും ആണെന്നാണ്.

കഴിഞ്ഞ ദിവസം യുപിയിൽ എക്‌സൈസ്, മറ്റ് വകുപ്പുകള്‍ക്ക് മുഖേന ‘പശു ക്ഷേമ’ സെസ് രൂപത്തില്‍ പൊതുജനത്തില്‍ ന്നും പണം പിരിക്കാൻ യോഗി സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

പശു സംരക്ഷത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ യു.പിയിലുടനീളം സര്‍ക്കാറിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പശു രക്ഷ മുദ്രാവാക്യം ഉയര്‍ത്തുന്ന യോഗി സര്‍ക്കാറിന്റെ സംസ്ഥാനത്ത് തെരുവില്‍ അലയുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം ഉയര്‍ന്നത്. പശു സംരക്ഷത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ഗോശാലകള്‍ നിര്‍മിച്ചിട്ടും പശുക്കള്‍ തെരുവില്‍ അലയുന്നതാണ് യോഗി സര്‍ക്കാറിന് തലവേദനയായിരുന്നു.