Web Desk

കോഴിക്കോട്

August 10, 2020, 7:55 pm

കോഴിക്കോട് 36 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്

Janayugom Online

കോഴിക്കോട് ‍ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് വലിയങ്ങാടിയും, വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 66 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 71 പേര്‍ രോഗമുക്തി നേടി. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 06 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ 2407 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3032 സാമ്പിളുകള്‍ പരിശോധിച്ചു.

Eng­lish sum­ma­ry: 36 guest work­ers test­ed covid positive.
You may also like this video: