36 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Web Desk

തിരുവനന്തപുരം

Posted on July 18, 2019, 12:00 pm

മുപ്പത്തിയാറ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ജനറല്‍, ജനറല്‍ (ജില്ലാതലം), സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എന്‍സിഎ ഒഴിവുകള്‍ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.
ജനറല്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒഫ്താല്‍മോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനീറ്റോ യൂറിനറി സര്‍ജറി (യൂറോളജി), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്ലാസ്റ്റിക് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്‌സ്, ലക്ചറര്‍ ഇന്‍ ഇഎന്‍ടി, ലക്ചറര്‍ ഇന്‍ അനസ്‌തേഷ്യ, ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പെയിന്റര്‍ ജനറല്‍), ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്/പിഎസ്‌സി/ലോക്കല്‍ ഫണ്ട് ഓഡിറ്റ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡില്‍ ടൈം കീപ്പര്‍, മലബാര്‍ സിമന്റ്‌സില്‍ ട്രേസര്‍ ഗ്രേഡ് ‑1.
ജനറല്‍ (ജില്ലാതലം): എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, ആലപ്പുഴ/വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം), കോട്ടയം/തിരുവനന്തപുരം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ സാര്‍ജന്റ്, തിരുവനന്തപുരം/ആലപ്പുഴ/എറണാകുളം/കോഴിക്കോട് ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് ‑2,
ആലപ്പുഴ/കോട്ടയം/കോഴിക്കോട് ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ചിക് സെക്‌സര്‍, 14 ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): കേരള ട്രഷറി സര്‍വീസസില്‍ സീനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍/സബ് ട്രഷറി ഓഫീസര്‍/ഓഫീസര്‍ ഇന്‍ ചാര്‍ജ് ഓഫ്സ്റ്റാമ്പ് ഡിപ്പോ (എസ്‌സി/എസ്ടി), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ (എസ്ടി).
എന്‍സിഎ (സംസ്ഥാനതലം): കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് (പട്ടികവര്‍ഗം), കേരള ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍(ഒബിസി), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എസ്‌സിസിസി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക് കോളജുകള്‍) ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (മുസ്ലിം, എല്‍സി/എഐ). എന്‍സിഎ (ജില്ലാതലം): പാലക്കാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദം) (എല്‍സി/എഐ).
വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ‑2 പത്തനംതിട്ട, കാസര്‍കോട്, എറണാകുളം (എസ്ടി), എറണാകുളം, കൊല്ലം (മുസ്ലിം), കാസര്‍കോട് (വിശ്വകര്‍മ), കോട്ടയം, മലപ്പുറം, കാസര്‍കോട് (എല്‍സി/എഐ). ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളജില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് ‑2 കൊല്ലം (ഹിന്ദു നാടാര്‍), എറണാകുളം (വിശ്വകര്‍മ്മ), കാസര്‍കോട് (ധീവര). എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല)മലപ്പുറം (ഒബിസി), എറണാകുളം (ഹിന്ദു നാടാര്‍).
ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പത്തനംതിട്ട, മലപ്പുറം (എല്‍സി/എഐ), മലപ്പുറം (എസ്‌സി), കാസര്‍കോട് (മുസ്ലിം). എന്‍സിസി/സൈനികക്ഷേമവകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്/ക്ലര്‍ക് ടൈപ്പിസിറ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക് (വിമുക്തഭടന്‍മാര്‍ക്ക് മാത്രം) കൊല്ലം, തൃശൂര്‍ (പട്ടികജാതി), കണ്ണൂര്‍ (മുസ്ലിം). കൃഷിവകുപ്പ് (സോയില്‍ കണ്‍സര്‍വേഷന്‍ യൂണിറ്റ്) ല്‍ വര്‍ക്ക് സൂപ്രണ്ട് കാസര്‍കോട് (മുസ്ലിം, എസ്സിസിസി). ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നിവയാണ് തസ്തികകള്‍.